Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steps Must

Wayanad

ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവി​ടാ​ന്‍ ന​ട​പ​ടി വേ​ണം

പു​ല്‍​പ്പ​ള്ളി: കു​ടി​യേ​റ്റ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ ക​ട​മാ​ന്‍​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ത്തി​യ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള നീ​ക്കം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

2023 മേ​യ് ആ​ദ്യ​വാ​രം പു​ല്‍​പ്പ​ള്ളി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഭൂ​ത​ല സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു. ഭൂ​ത​ല സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ഗ്രാ​മ​സ​ഭ​ക​ളി​ല​ട​ക്കം ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മേ പ​ദ്ധ​തി കാ​ര്യ​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കൂ​വെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഭൂ​ത​ല സ​ര്‍​വേ ഓ​ഗ​സ്റ്റി​ല്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഇ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന കാ​ര്യം. ഇ​തി​നു പു​റ​മേ നി​ല​വി​ല്‍ ഡാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ഡാ​ര്‍ സ​ര്‍​വേ​യും പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ നീ​ങ്ങു​മ്പോ​ഴും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ബാ​ക്കി നി​ല്‍​ക്കു​ക​യാ​ണ്.

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് പ​ദ്ധ​തി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത്. ഡാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പു​റ​ത്തു​വി​ടാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് സ്ഥ​ലം വി​ല്‍​ക്കു​ന്ന​തി​നും മ​റ്റും സാ​ധി​ക്കു​ന്നി​ല്ല. കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്ക ട്രൈ​ബ്യൂ​ണ​ല്‍ വി​ധി പ്ര​കാ​രം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച 21 ടി​എം​സി ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ഒ​മ്പ​ത് പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​ണ് ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി. 2,000 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ 490 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 28 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മോ​യെ​ന്ന​റി​യാ​ന്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ടാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ടാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up